ഇരിങ്ങാലക്കുട: സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികവഴി ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ പത്രമുത്തശിയാണ് ദീപികയെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ കാലഘട്ടത്തിലും ആധികാരികവും വിശ്വാസ്യതയുള്ളതുമായ വിവരങ്ങള്‍ ലഭിക്കാന്‍ ദിനപത്ര വായനയ്ക്ക് ഇന്നും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി പ്രതിനിധി പി.ബി. ഡേവിഡിന് ദീപിക ദിനപത്രത്തിന്റെ കോപ്പി കൈമാറിക്കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്കൂള്‍ മാനേജര്‍ ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അനുഗ്രഹപ്രഭാഷണം നടത്തി. ദീപിക എഡിറ്റോറിയൽ കോ-ഓർഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.
സ്കൂള്‍ ലീഡര്‍ എം.ജെ. ദേവസൂര്യ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംപിടിഎ അംഗം അനു ജോണ്‍, ഡിഎഫ്സി രൂപത പ്രസിഡന്റ് ജോസഫ് വാസുപുരത്തുകാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ്് കെ.പി. ലിറ്റി നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍, പള്ളിപ്പാട്ട് ചെമ്പന്‍ ഡേവിസ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.